കാർത്തിക് ആര്യൻ നായകനാകുന്ന 'ധമാക്ക’ ട്രെയിലർ പുറത്തുവിട്ടു
- Posted on October 20, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 223 Views
റാം മധ്വാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാർത്ത അവതാരകനായാണ് കാർത്തിക് എത്തുന്നത്
കാർത്തിക് ആര്യൻ നായകനായി എത്തുന്ന ത്രില്ലർ ചിത്രം ‘ധമാക്ക’യുടെ ട്രെയിലർ റിലീസ് ചെയ്തു. റാം മധ്വാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാർത്ത അവതാരകനായാണ് കാർത്തിക് എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുത്തിയിരിക്കുന്നത് രാം മധ്വാനിക്കൊപ്പം പൂനീത് ശര്‍മയും ചേര്‍ന്നാണ്. റോണി സ്‍ക്ര്യൂവാല ആണ് ചിത്രം നിര്‍മിക്കുന്നത്.
വിശാല്‍ ഖുറാന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മനു ആനന്ദ് ചിത്രത്തിന്റെ ഛായാഗ്രാഹകനായി എത്തുന്നു. അര്‍ജുൻ പതാക് എന്ന കഥാപാത്രമായിട്ടാണ് കാര്‍ത്തിക് ആര്യൻ ധമാക്കയില്‍ അഭിനയിക്കുന്നത്. മൃണാൾ താക്കുർ, അമൃത സുഭാഷ്, വികാസ് കുമാർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2013ൽ റിലീസ് ചെയ്ത കൊറിയൻ ചിത്രം ദ് ടെറർ ലൈവിന്റെ റീമേക്ക് ആണ് ‘ധമാക്ക’. നവംബർ 19ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസിനെത്തും.