ഔഷധഗുണങ്ങൾ ഏറെയുള്ള കല്ലുവാഴ

കാഴ്ചയിലും രൂപത്തിലും വാഴയുടെ പോലെയാണ് എങ്കിലും, 12-അടി ഉയരവും, തടിയും,  ഇലകൾക്ക് വീതിയും കൂടുതലുണ്ട്

വാഴ കുടുംബത്തിൽപ്പെട്ട ഒരിനമാണ് കല്ലുവാഴ. മ്യൂസേസി കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം 'എൻസെറ്റ സൂപ്പർബം ' എന്നാണ്. ഇതിന് കല്ലുവാഴ, കാട്ടുവാഴ, മലവാഴ എന്നൊക്കെ പേരുകളുണ്ട്. കാഴ്ചയിലും രൂപത്തിലും വാഴയുടെ പോലെയാണ് എങ്കിലും, 12-അടി ഉയരവും, തടിയും,  ഇലകൾക്ക് വീതിയും കൂടുതലുണ്ട്.

സാധാരണ വാഴയെ അപേക്ഷിച്ച് കല്ലു വാഴയുടെ പഴത്തിന് അകത്തുള്ള കറുത്ത വിത്ത് മുളപ്പിച്ചാണ് പുതിയ തൈ ഉണ്ടാകുന്നത്. ഇതിൽകൂമ്പിൽ നിന്ന് പൊട്ടിവരുന്ന കുല താമരയോട് സാദൃശ്യമുള്ളവയാണ്. കല്ലുവാഴ എന്ന പേര് സൂചിപ്പിക്കും വിധം ഇവയുടെ വിത്ത് കല്ല് പോലെയാണ്. 5 - മുതൽ 12 - വർഷം വരെ പ്രായം എത്തുമ്പോഴാണ് വാഴകുലക്കുന്നത്. ഇത് വളരുന്നത് വനാന്തരങ്ങളിലും പാറക്കെട്ടുകളിലുമാണ്.

നല്ലൊരു ഔഷധ സസ്യമായ കല്ലു വാഴയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

ഇതിന്റെ പഴത്തിൻ അകത്തു നിന്നും കിട്ടുന്ന കായ പൊടിച്ചാണ് ഔഷധക്കൂട്ടുകൾ നിർമ്മിക്കുന്നത്. ഇത് സ്ത്രീകളുടെ ആർത്തവ സംബന്ധമായ രോഗങ്ങൾക്ക് നല്ലൊരു ഔഷധമാണ്. കൂടാതെ പ്രമേഹം, വൃക്ക - മൂത്രാശയരോഗങ്ങൾ ( ചൂടുപാലിൽ പൊടിയിട്ട് ഉപയോഗിക്കുന്നു ), തീപ്പൊള്ളൽ എന്നിവക്കെല്ലാം ഇതിന്റെ കായ ഉണക്കി പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.

പഴങ്ങളുടെ രാജാവായ ദുരിയൻ പഴം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like