മിന്നല്‍ മുരളിയിലെ പുതിയ ഗാനം 'എടുക്കാ കാശായ്'
- Posted on December 08, 2021
- Pattupetty
- By Sabira Muhammed
- 217 Views
ഷാന്‍ റഹ്മാൻ സംഗീതം നൽകി ശ്വേത അശോക് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവീനോ തോമസ് നായകനാവുന്ന മിന്നല്‍ മുരളിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാൻ സംഗീതം നൽകി ശ്വേത അശോക് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്.
സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെയാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളിയെ കാത്തിരിക്കുന്നത്.ഈ മാസം 24 ന് ക്രിസ്‍മസ് റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
ഗോദയുടെ വിജയത്തിനു ശേഷം ബേസിലും ടൊവീനോയും ഒരുമിച്ചിരിക്കുന്ന ചിത്രത്തിന് നെറ്റ്ഫ്ളിക്സ് റിലീസോടെ കേരളത്തിന് പുറത്തും വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.